Tuesday, August 28, 2007

പരിഹാരം.

പെരുമഴയത്ത് ഓട്ടോയില്‍ കേറുമ്പോള്‍ മൂന്ന് വയസ്സ് കാരിക്ക് ഡ്രൈവര്‍ അങ്കിളിന്റെ മടിയില്‍ ഇരിക്കാം. വാപ്പിച്ചിക്കും ഉമ്മിച്ചിക്കും താത്തച്ചിക്കും അങ്ങിനെ സുഖമായി പിറക് സീറ്റില്‍ ഇരുന്ന് തുള്ളിക്കൊഴിഞ്ഞ് യാത്രയും ചെയ്യാം. ഉമ്മിച്ചിയാണ് മൂന്ന് വയസ്സ് കാരിയോട് നിര്‍ദ്ധേശം മുന്നോട്ട് വച്ചത്.

“മോളേ...മൊള് ഡ്രൈവറങ്കിളിന്റെ മടിയില്‍ ഇരുന്നോ. എല്ലാം കാണേം ചെയ്യാം...”

മോള്‍ക്ക് സമ്മതമല്ല. പിറകില്‍ ചാരികിടക്കണം പോലും. പക്ഷേ മോളുടെ പരിഹാര നിര്‍ദ്ധേശം വാപ്പിച്ചിക്ക് സമ്മതമായോ എന്തോ.

“മോള്‍ക്ക് പിറകീ ഇരുന്നാ മതി...ഉമ്മിച്ചി ഡ്രൈവറങ്കിളിന്റെ മടിയിലിരുന്നോ...”

6 comments:

അഞ്ചല്‍ക്കാരന്‍ said...

ഉമ്മിച്ചിക്ക് സമ്മതമായിരുന്നോ എന്തോ?

ഏറനാടന്‍ said...

:)

കുഞ്ഞന്‍ said...

ഓട്ടോ പൈലറ്റ് പെരുത്തു സന്തോഷിച്ചിരിക്കും..

സഹയാത്രികന്‍ said...

:D

ബാജി ഓടംവേലി said...

എയ് ഓട്ടോ,
കലക്കി കേട്ടോ

മന്‍സുര്‍ said...

പ്രിയ അഞ്ചല്‍ക്കാര

ഇത് ഒരു ഓട്ടോ കാലം .....ഒരു ആട്ട കാലം

നല്ല ആശയം ..അതില്‍ ഒളിച്ച് കിടക്കുന്ന മറ്റൊരു ഭീകര സൂചന
ഇത്തരം അവസരങ്ങള്‍ പിന്നീട് സുവര്‍ണ്ണാവസരങ്ങളായ് മാറ്റുന്നു ചിലര്‍
പലപ്പോഴും നാം കുഴികുന്ന കുഴിയില്‍ നാം തന്നെ അല്ലേ...വീഴുന്നത്.
പണ്ടു പറഞ പഴംചെല്ലുകള്‍ ഇന്ന് യാഥാര്‍ത്യമാവുന്ന കാഴ്ചകളാണ്‌ നമ്മുക്ക് ചുറ്റും

സസ്നേഹം
മന്‍സൂര്‍